ഇതും ഒരു കോഴിമുട്ട തന്നെ!!
Saturday, June 18, 2022 11:00 AM IST
വ്യത്യസ്ത ആകൃതിയിലുള്ള കോഴിമുട്ട കണ്ടു അന്പരന്നിരിക്കുകയാണ് ചാലിശേരി മെയിൻറോഡ് പൊന്നുള്ളി മോഹനന്റെ കുടുംബം. വിരലിന്റെ ആകൃതിയിലുള്ള കോഴിമുട്ട വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ചെറു പ്രായത്തിൽ വാങ്ങിയ നാടൻ കോഴിയാണ് കഴിഞ്ഞദിവസം വ്യത്യസ്ത ആകൃതിയിലുള്ള മുട്ട ഇട്ടത്. സാധാരണ ദിവസങ്ങളിൽ സാധാ മുട്ട തന്നെയാണ് ഇടാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഇട്ട മുട്ട എടുക്കാനായി മോഹനന്റെ ഭാര്യ ലത കോഴിക്കൂടിനകത്ത് നോക്കിയപ്പോഴാണ് കൗതുകം ജനിപ്പിക്കുന്ന തരത്തിലുള്ള ഈ കോഴിമുട്ട കണ്ടത്.
ആലൂർ പ്രിയദർശിനി അഗ്രികൾച്ചർ ബാങ്കിന്റെ പ്രസിഡന്റാണ് മോഹനൻ. വ്യത്യസ്ത മുട്ട കാണാനായി ഒട്ടേറെ പേർ എത്തുന്നുണ്ട്.