രക്ഷകനെ തള്ളാതെയും കൊള്ളാതയും ഒരു അപരിചതൻ
രക്ഷകനെ തള്ളാതെയും കൊള്ളാതയും ഒരു അപരിചതൻ
കാ​ക്ക​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ പ​രു​ന്ത് വീ​ട്ടു​കാ​ര്‍​ക്കിപ്പോൾ ഒ​ഴി​യാ​ബാ​ധ​യാണ്. ശ​ല്യ​ക്കാ​ര​നാ​യ പ​രു​ന്തി​നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പ​റ​ത്തി​വി​ട്ടെ​ങ്കി​ലും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ര​ക്ഷ​ക​ന്‍റെ വീ​ട് ലക്ഷ്യമാക്കി പറന്നെത്തുന്നതാണ് ഈ പരുന്തിന്‍റെ രീതി.

പു​ല്ലൂ​ര്‍ കേ​ളോ​ത്ത് കാ​വു​ങ്കാ​ലി​ലെ ഷാ​ജി​യാണ് പ​രു​ന്തി​നെ​ക്കൊ​ണ്ട് പൊ​ല്ലാ​പ്പി​ലാ​യ​ത്. ആ​റു​മാ​സം മു​മ്പാ​ണ് കാ​ക്ക​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​വ​ശ​നി​ല​യി​ലാ​യ പ​രു​ന്തി​നെ ഷാ​ജി ക​ണ്ടെ​ത്തുന്നത്. പ​ക്ഷി​മൃ​ഗാ​ദി​ക​ളെ സ്‌​നേ​ഹി​ക്കു​ന്ന​തി​ലും പ​രി​പാ​ലി​ക്കു​ന്ന​തി​ലും ഏ​റെ താ​ത്പ​ര്യ​മു​ള്ള ഷാ​ജി​യും സ​ഹോ​ദ​ര​ന്‍ സ​ത്യ​നും ചേ​ര്‍​ന്ന് ഇ​തി​നെ വീ​ട്ടി​ലെ ഒ​ഴി​ഞ്ഞ കോ​ഴി​ക്കൂ​ട്ടി​ലാ​ക്കി ഭ​ക്ഷ​ണം ന​ല്‍​കി സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു ദി​വ​സ​ത്തി​ന​കം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത പ​രു​ന്തി​നെ ഇ​വ​ര്‍ ത​ന്നെ പ​റ​ത്തി​വി​ട്ടെ​ങ്കി​ലും അ​ല്പ​സ​മ​യ​ത്തി​ന​കം അ​ത് ഇ​വ​രു​ടെ അ​ടു​ത്തേ​ക്കു​ത​ന്നെ തി​രി​ച്ചെ​ത്തുകയായിരുന്നു. ഇ​തോ​ടെ ദ​യ തോ​ന്നി​യ വീ​ട്ടു​കാ​ര്‍ വീ​ണ്ടും ഭ​ക്ഷ​ണം ന​ല്‍​കി താമസിപ്പിച്ചു. പി​ന്നീ​ട് പ​രു​ന്ത് ഈ ​വീ​ടി​ന്‍റെ പ​രി​സ​ര​ത്തു പ​റ​ന്നു​ക​ളി​ച്ച​ത​ല്ലാ​തെ മ​റ്റെ​ങ്ങും പോ​കാ​ന്‍ ത​യാ​റാ​യി​ല്ല.

അങ്ങനെയിരിക്കെ ഒരു ദിവസം പരുന്ത് തന്‍റെ വിശ്വരൂപം കാട്ടാൻ തുടങ്ങി. കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍​നി​ന്നും ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റും റാ​ഞ്ചാൻ തു​ട​ങ്ങി​യ​തോ​ടെയാണ് സ​മീ​പ​വാ​സി​കൾക്ക് പരുന്ത് ഒരു ശല്യക്കാരനായി മാറിയത്.

ത​ല​യ്ക്കു​മീ​തെ വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന പ​രു​ന്തി​നെ പേ​ടി​ച്ച് അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലെ ചെ​റി​യ കു​ട്ടി​ക​ള്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍​ത​ന്നെ പേ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​യി. ഇ​തോ​ടെ ഷാ​ജി കാ​ഞ്ഞ​ങ്ങാ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. പ​രു​ന്തി​നെ എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വി​ടെ​നി​ന്നു മാ​റ്റാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രു​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റി​ല്‍ കൊ​ണ്ടു​പോ​യി അ​വി​ടെ സ്ഥി​ര​മാ​യി വി​ഹ​രി​ക്കു​ന്ന പ​രു​ന്തു​ക​ള്‍​ക്കൊ​പ്പം കൊണ്ടുവിട്ടു.

എ​ന്നാ​ല്‍ നീ​ലേ​ശ്വ​ര​ത്തു​കാ​ര്‍ കൂടെ കൂ​ട്ടാ​ഞ്ഞി​ട്ടോ എ​ന്തോ ര​ണ്ടു ദി​വ​സ​ത്തി​ന​കം പ​രു​ന്ത് കേ​ളോ​ത്ത് ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. ഇ​ത്ര​യും നാ​ള്‍ പാ​ത്ര​ത്തി​ല്‍ റെ​ഡി ടു ​സേ​ര്‍​വ് ആ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു ശീ​ലി​ച്ചി​ട്ട് സ്വ​ന്ത​മാ​യി ഇ​ര​തേ​ടാ​ന്‍ ചി​ല്ല​റ മ​ടി തോ​ന്നി​യ​തും കാ​ര​ണ​മായേക്കാം.




നാ​ടു​ക​ട​ത്ത​ലി​ന്‍റെ അ​നു​ഭ​വം മ​ന​സി​ലു​ണ്ടാ​യ​തു​കൊ​ണ്ടാ​കാം പി​ന്നീ​ട് കു​റ​ച്ചു​നാ​ള്‍ പ​രു​ന്ത് മ​ര്യാ​ദ​ക്കാ​ര​നാ​യി ന​ല്ല ഭ​ക്ഷ​ണ​മൊ​ക്കെ ക​ഴി​ച്ച് വീ​ട്ടി​ല്‍ ഒ​തു​ങ്ങി​ക്കൂ​ടി. എ​ന്നാ​ല്‍ വൈ​കാ​തെ വീ​ണ്ടും കു​ട്ടി​ക​ളെ പേ​ടി​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ത​നി​സ്വ​ഭാ​വം പു​റ​ത്തെ​ടു​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍​ത​ന്നെ ഇ​ട​പെ​ട്ട് വീ​ണ്ടും വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വീ​ണ്ടും പ​രു​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​നി വ​ന​വാ​സം ത​ന്നെ വി​ധി​ച്ചേ​ക്കാം എ​ന്നു ക​രു​തി കി​ലോ​മീ​റ്റ​റു​ക​ളോളം താണ്ടി റാ​ണി​പു​രം വ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി വി​ട്ടു. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ങ്ങാ​നും പോ​കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും റാ​ണി​പു​ര​ത്തേ​ക്ക് പോ​യേ​ക്ക​രു​തെ​ന്ന ഒരു മുന്നറിയിപ്പും ഷാ​ജി​ക്ക് ന​ൽ​കി.

അങ്ങനെ പ​രു​ന്തി​നെ​ക്കു​റി​ച്ചു​ള്ള ഗൃ​ഹാ​തു​ര​സ്മ​ര​ണ​ക​ള്‍ അ​യ​വി​റ​ക്കി ഷാ​ജി​യും കു​ടും​ബ​വും ആ​ശ്വ​സി​ച്ച് ക​ഴി​ഞ്ഞു​കൂ​ടു​ന്ന​തി​നി​ടെയാണ് "കി​ലു​ക്ക'​ത്തി​ലെ രേ​വ​തി​യെ​പ്പോ​ലെ പ​രു​ന്ത് വീ​ണ്ടും ഷാ​ജി​യു​ടെ വീ​ട്ടി​ല്‍​ത്ത​ന്നെ തി​രി​ച്ചെ​ത്തി​യ​ത്. ഇതോടെ ഇ​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മുഖത്തു കൈയും കൊടുത്ത് ഇരിക്കുകയാണ് ഷാ​ജി​യും കു​ടും​ബ​വും.

ഒരു ശല്യക്കാരനാണെങ്കിലും തന്നെ വിട്ടുപിരിയാൻ കഴിയാത്ത സ്നേഹിതനെ പ​ട്ടി​ണി​യ്ക്കി​ടാ​ന്‍ മ​ന​സു വ​രാ​ത്തതോ എന്തോ, ഷാജി കൃ​ത്യ​മാ​യി ഭ​ക്ഷ​ണ​വും ന​ല്‍​കിവരുന്നു. ഇനി പരുന്ത് തന്‍റെ വിശ്വരൂപം കാട്ടിയാൽ വ​ല്ല വി​ദേ​ശ​രാ​ജ്യ​ത്തെങ്ങാനും കൊണ്ടുപോയി വിടേണ്ടി വ​രു​മെ​ന്നാണ് ഇപ്പോൾ നാ​ട്ടിൽ സംസാരം.