സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോകൾ നൂറുകണക്കിന് ആളുകൾ കാണുകയും ആശങ്കാജനകവും കൗതുകകരവുമായ നിരവധി കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരാൾ പറഞ്ഞത് ആ രൂപം എന്റെ അടുത്തേക്ക് വന്നാൽ തടാകത്തിൽ വെള്ളമുണ്ടെന്ന് പോലും നോക്കാതെ ഓടുമെന്നാണ്. മറ്റൊരാൾ പറഞ്ഞത് ഇതു കണ്ടിട്ട് തന്നെ പേടിയാകുന്നു. "ഞാൻ അവിടെ അടുത്താണ് താമസിച്ചിരുന്നതെങ്കിൽ, ശീതകാലം മുഴുവൻ എനിക്ക് ഉറങ്ങാനേ കഴിയില്ലെന്ന്.
മകളുടെ സ്വപ്നത്തിൽഎന്തൊക്കെയായാലും , കഥയുടെ അവസാനം ഒരു ട്വിസ്റ്റുകൂടിയുണ്ട്. ബെൻ തന്റെ മകളെ ഈ ഫോട്ടോഗ്രാഫുകൾ കാണിച്ചു. അപ്പോഴാണ് അവൾ പറയുന്നത് അവളുടെ സ്വപ്നങ്ങളിൽ അവളെ സന്ദർശിച്ചത് ഈ രൂപത്തിലുള്ളവരായിരുന്നുവെന്ന്.
തടാകക്കരയിലെ കിടപ്പുമുറിയിൽ ഉറങ്ങുമ്പോൾ പേടിസ്വപ്നങ്ങൾ കാണുമെന്ന് ഇളയ മകൾ ഞങ്ങളോട് പറഞ്ഞിരുന്നു.മഞ്ഞുപാളികളുടെ ചിത്രങ്ങൾ ഞാൻ അവളെ കാണിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി. ശിരസ്സും കുനിച്ചു തളർന്നു നിൽക്കുന്ന സ്ത്രീ രൂപം അവളെ സ്വപ്നത്തിൽ പേടിപ്പിച്ച ചിത്രമാണെന്നാണ് അവൾ ബെന്നിനോട് പറഞ്ഞത്.