പരിചയസന്പന്നരായ പർവതാരോഹകരുടെ ടീമിലെ ഏറ്റവും പ്രായം കൂടിയ ആളാണ് 62 വയസുള്ള കഗാംബി. 62-ാം വയസിലും പർവതാരോഹണത്തിന് സമയം കണ്ടെത്തുന്ന ആദ്യത്തെയും ഏക കെനിയക്കാരനുമായിരിക്കും കഗാംബി.
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടികളും നാല് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന പോയിന്റും അദ്ദേഹം ഇതിനോടകം കീഴടക്കിയിട്ടുണ്ട്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡെനാലി കീഴടക്കിയ ആദ്യത്തെ കറുത്ത ആഫ്രിക്കക്കാരനായിരുന്നു അദ്ദേഹം.
ഞങ്ങളുടെ പര്യവേഷണത്തിന്റെ പ്രധാന ലക്ഷ്യം കറുത്ത നിറമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക, പർവതങ്ങളിലേക്ക് അവർക്ക് കയറാനുള്ള പ്രചോദനം നൽകുക, അങ്ങനെ അത് വെള്ളക്കാർ മാത്രമല്ല, തങ്ങൾക്കും ചെയ്യാൻ കഴിയുമെന്ന് അവരെ കാണിക്കുക.- എവറസ്റ്റ് കീഴടക്കാനായി നേപ്പാളിലേക്ക് പുറപ്പെടുന്നതിന് മുന്പ് കഗാംബി പറഞ്ഞു.
നിരവധി നേപ്പാളികളും ഇന്ത്യക്കാരും എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും പർവതാരോഹണം പലപ്പോഴും വെളുത്ത വംശജരുടെ കായിക വിനോദമായി കാണപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.
തയാറാക്കിയത്-
നിയാസ് മുസ്തഫ