2022-23 അണ്ടർ 19 വിഭാഗത്തിൽ ഇടുക്കിക്കെതിരേ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ചുറി അപ്പുവിന്റെ കരിയറിലെ സ്വർണ തൂവലാണ്. പുറത്താകാതെ 128 ബോളിൽ 261 റൺസാണ് അന്ന് നേടിയത്. എട്ടാം വയസിൽ വൈപ്പിൻ ക്രിക്കറ്റ് അക്കാദമിയിൽ പി.എസ്. മനോജിന്റെയും ടോമി കി രിയാന്തന്റെയും ശിക്ഷണത്തിലാണ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത്.
എറണാകളം സ്വാന്റൺസ് ടീമംഗമായ അപ്പുവിന്റെ ഇപ്പോഴത്തെ പരിശീലകർ ടിജു ഫ്രാൻസീസ്, ക്രിസ്റ്റി ഫെർണാണ്ടസ്, മുൻ രഞ്ചി താരങ്ങളായ സെബാസ്റ്റ്യൻ ആന്റണി, സി. എം. ദീപക്ക് എന്നിവരാണ്.
പ്രിയ ഗുരുക്കന്മാർക്കൊപ്പം മാതാപിതാക്കളുടെയും ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിന്റെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്റെ ഇതുവരെയുള്ള നേട്ടങ്ങൾക്ക് പിന്നിലെന്നാണ് എളിയ മനസിന്റെ ഉടമയായ അപ്പുവിന്റെ പ്രതികരണം.
നായരമ്പലം പ്രയാഗ കോളജ് പ്രിൻസിപ്പൾ പി.ടി പ്രകാശന്റെയും നായരമ്പലം പഞ്ചായത്ത് അംഗം സി.സി. സിജിയുടെയും മകനാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഹൗസർജൻസി വിദ്യാർഥിനി ഹരിതയാണ് സഹോദരി.