എന്തുകൊണ്ട് വ്രണങ്ങൾ?സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം.
തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴം കുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള 48 - 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു വലുപ്പം വർധിക്കുകയും ചെയ്യുന്നു.
വായ്ക്കകത്തോ നാവിലോ ഉള്ള ശ്ലേഷ്മസ്തരത്തിൽ ഏതുഭാഗത്തും ഈ വ്രണങ്ങൾ ഉണ്ടാകാം. ബെഷറ്റ്സ് രോഗം, റീറ്റേഴ്സ് സിൻഡ്രം, സ്വീറ്റ്സ് സിൻഡ്രം, മാജിക് സിൻഡ്രം എന്നീ രോഗങ്ങളിലും മേൽസൂചിപ്പിച്ചിട്ടുള്ള തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാറുണ്ട്.