Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വിഷമഴയുടെ ഇരകളെ കൈയൊഴിഞ്ഞു
മരണം തോരാതെ പെയ്തിറങ്ങുന്ന കാസർഗോഡെ എൻഡോസൾഫാൻ ബാധിതഗ്രാമങ്ങളിൽ കാഴ്ചശക്തി പൂർണമായി നഷ്ടമായവർ 60 പേർ. ഭാഗിക കാഴ്ചശക്തിയുള്ളവർ 150. എൻഡോസൾഫാൻ വിഷപ്പെയ്ത്തിൽ നരകിക്കുന്ന അനേകായിരങ്ങളുടെ മനുഷ്യാവകാശത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന മുനീസ അന്പലത്തറ മുതൽ ആലാപനവേദികളിലെ വാനന്പാടി വിഷ്ണുപ്രിയ വരെ ഇവിടെ കാഴ്ച നഷ്ടപ്പെട്ട ഹതഭാഗ്യരാണ്.
കേരളത്തിന്റെ കണ്ണീർഭൂമികയായ കാസർഗോഡെ എൻഡോസൾഫാൻ ബാധിതർക്കു കോവിഡ് മഹാമാരിക്കു പിന്നാലെ ദുരിതങ്ങളും ദുരന്തങ്ങളും മാത്രമേയുള്ളു. ആറായിരം പേർക്ക് വിദഗ്ധ ചികിത്സ മുടങ്ങിയിരിക്കുന്നു. കിടപ്പുരോഗികൾക്ക് മരുന്നില്ല. ചികിത്സാർഥം കർണാടകത്തിലേക്കു പ്രവേശനമില്ല. ഇവർക്കായി തുറന്ന ബഡ്സ് സ്കൂളുകൾ അടച്ചുപൂട്ടി. ആംബുലൻസ് നിലച്ചു. സർക്കാരിന്റെ തുച്ചമായ ആശ്വാസ പെൻഷൻ ലഭിച്ചിട്ട് ഒരു വർഷത്തിലേറെയി.
ബെള്ളൂർ, കുംബഡാജെ, എൻമഗെജെ, മുളിയാർ, കാറസ്ക, ദേലന്പാടി,അജാനൂർ, പുല്ലൂർ, പെരിയ, കയ്യൂർ-ചീമേനി, പനത്തടി, കള്ളാർ തുടങ്ങി 11 പഞ്ചായത്തുകളിൽ ദുരിതമഴ പെയ്തൊഴിയുന്നില്ല. മലയോരങ്ങളിൽ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലം കടക്കുന്ന ഹതഭാഗ്യരുടെ ഇക്കാലത്തെ ദുരിതയാതനകൾ ആരും കാണുന്നില്ല. കാഴ്ചയില്ലാത്ത ലോകത്ത് പഠനവും ജോലിയും ഒരു സ്വപ്നമായി സൂക്ഷിക്കുകയാണ് എൻഡോസൾഫാൻ വിഷപ്പെയ്ത്തിന്റെ ഇരകൾ.
സർക്കാർ പുറത്ത് വിട്ട 2010 മുതൽ 2019 വരെയുള്ള ദുരിതബാധിത പട്ടികയിൽ തന്നെ ആറായിരത്തോളം പേരുണ്ട്. കണക്കിൽപ്പെടാത്തവരായി നാലായിരം പേർ ജില്ലയിൽ വേറെയുമുണ്ട്. പട്ടികയിലുള്ള 511 കുട്ടികൾക്കും 2011ലെ പട്ടികയിൽപ്പെട്ട 1318 പേരിൽ 610 പേർക്കും ഇന്നേവരെ ചികിത്സയോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി അന്പലത്തറ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
കലോത്സവത്തിലെ വാനന്പാടി
എൻഡോസൾഫാൻ കാഴ്ചശക്തി കെടുത്തിയ കാറഡുക്ക ഗ്രാമത്തിലെ വൃന്ദാവനം വീട്ടിൽ എ വിഷ്ണുപ്രിയ കലോത്സവ വേദികളിലെ തിലകമായിരുന്നു. വേദികളിൽ വിഷ്ണുപ്രിയ ആലാപനത്തിന്റെയും അവതരണത്തിന്റെയും വിസ്മയം തീർത്തപ്പോൾ ആഹ്ലാദം നിറഞ്ഞത് ആസ്വാദകരുടെ ഹൃദയത്തിലാണ്. ഇരുളിന്റെ ലോകത്തു കൂട്ടുകാരികളുടെ കരങ്ങൾ പിടിച്ചാണ് ഇവൾ വേദികളിലേക്ക് കടന്നുവന്നത്.
ജനിക്കുന്പോൾ വിഷ്ണുപ്രിയയ്ക്ക് നേരിയ കാഴ്ചയുണ്ടായിരുന്നു. ഒന്നാം ക്ലാസിൽ ചേർന്ന് ഏറെ വൈകാതെ കാഴ്ച മങ്ങി തുടങ്ങി. മൂന്നാം ക്ലാസിലെത്തിയതോടെ കാഴ്ചയുടെ ലോകം പൂർണമായി അന്യമായി. മരപ്പണിക്കാരനായ അച്ഛൻ വിശ്വനാഥന് രണ്ടുവർഷംമുന്പ് തളർവാതം പിടിപെട്ടു. പിന്നീട് ഹൃദ്രോഗിയുമായി. അമ്മ ആശാദേവിക്കും ഭാഗികമായി മാത്രമേ ഇപ്പോൾ കാഴ്ചയുള്ളു.
മുള്ളേരിയ ജിവിഎച്ച്എസ്എസ് വിദ്യാർഥിനിയായിരിക്കെ വിഷ്ണുപ്രിയ സംസ്ഥാന കലോത്സവത്തിൽ കഥകളി സംഗീതത്തിൽ ഹാട്രിക് ഒന്നാം സ്ഥാനവും ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ചെറിയ പ്രായത്തിൽ വിഷ്ണുപ്രിയയിലെ പാട്ടുകാരിയെ കണ്ടെത്തിയത് പ്രിയപ്പെട്ട അധ്യാപിക ഉഷ ഭട്ടായിരുന്നു. പ്രതിഫലമില്ലാതെ സംഗീതം പഠിപ്പിച്ച വലിയ മനസായിരുന്നു ടീച്ചറുടേത്.
അന്ധവിദ്യാലയത്തിലെ പഠനത്തോടൊപ്പം സംഗീതപഠനവും തുടരുകയായിരുന്നു. ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം, കഥാപ്രസംഗം എന്നിവയിൽ സംസ്ഥാനകലോത്സവങ്ങളിൽ ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കി. സർക്കാരിന്റെ സിസിആർടിസി സ്കോളർഷിപ്പായിരുന്നു ആകെയുള്ള വരുമാനം. എങ്ങനെയും പഠിച്ച് ഒരു ജോലി നേടാൻ ആഗ്രഹിക്കുന്പോഴാണ് കോവിഡ് ഇരുളടഞ്ഞ മുറിയിൽ അടച്ചിട്ടത്.
കഷ്ടപ്പാടും കഠിനാധ്വാനവും കൈമുതലാക്കി പഠിച്ചുകയറിയ വിഷ്ണുപ്രിയ ഇപ്പോൾ തലശേരി ബ്രണ്ണൻ കോളജിൽ ഒന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്. ക്ഷേത്രങ്ങളിലെ കച്ചേരിയും സംഗീത ക്ലാസുകളുമായിരുന്നു വിഷ്ണുപ്രിയയുടെ ജീവിതമാർഗം.
അച്ഛന് മരുന്നുവാങ്ങാനും ഇതായിരുന്നു വരുമാനം. കോവിഡ് നിയന്ത്രണം വന്നതോടെ എല്ലാ പ്രതീക്ഷകളും തകർന്നു. രോഗിയായ അച്ഛന്റെ ചികിത്സയും കാഴ്ചയില്ലാത്ത അമ്മയുടെ ദുരിതവും ഒക്കെയായി വീട്ടുചെലവും മുന്നോട്ടുപോകുന്നില്ല. ഇപ്പോൾ ഓണ്‍ലൈനിലാണ് പഠനം. ഇനി കോളജ് തുറക്കുന്പോൾ എങ്ങനെയും പഠനം മുന്നോട്ടുപോയി ഒരു ജോലി നേടാനുള്ള കാത്തിരിപ്പിലാണ് വിഷ്ണുപ്രിയ. സ്ഥലമോ പറയത്തക്ക വരുമാനമോ ഇല്ല. ചെങ്കള പഞ്ചായത്തിലെ അറളഡുക്കയിലാണ് വിഷ്ണുപ്രിയ ഇപ്പോൾ താമസം.
മുനീസ തളരാത്ത പോരാളി
സമാനതകളില്ലാത്ത പോരാട്ടത്തിന്റെ വഴികളിലാണ് എൻഡോസൾഫാൻ മുന്നണി പോരാളി അന്പലത്തറ മുനീസയുടെ ജീവിതം. അകക്കണ്ണ് കൊണ്ട് ദുരിതബാധിതരെ നയിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച മുനീസ മുപ്പതോളം കുട്ടികൾക്ക് സ്നേഹവീട് തണലൊരുക്കിയിരിക്കുന്നു. കാസർഗോട്ടു മാത്രമല്ല സെക്രട്ടറിയറ്റിനു മുന്നിലും മറ്റിടങ്ങളിലും ഏറെക്കാലമായി ധീരമായ ആവകാശ പോരാട്ടം നയിക്കുന്നു.
കാഞ്ഞാങ്ങാട് അന്പലത്തറ ഹസനാരുടെയും നബീസയുടെയും മകളായ മുനീസയ്ക്ക് ബാല്യം മുതൽ കാഴ്ചയുടെ ലോകം അന്യമാണ്. കശുമാവുതോട്ടങ്ങളിൽ കൂറ്റൻ തുന്പിയായി വന്ന ഹെലികോപ്ടർ പെയ്യിച്ച പച്ചമഴ ഏറെ നനഞ്ഞ ബാല്യമായിരുന്നു മുനീസയുടേത്. വിദ്യാനഗർ അന്ധവിദ്യാലയത്തിലും അന്പലത്തറ സർക്കാർ സ്കൂളിലും ദുരിതപാതകൾ താണ്ടിയുള്ള ബാല്യം.
ബ്രെയിലിയിൽ തൊട്ടറിഞ്ഞ അക്ഷരങ്ങൾ സമ്മാനിച്ച അറിവിൽ മുനീസ ദുരിതബാധിതരുടെ അവകാശപ്പോരാട്ടത്തെ ധീരമായി നയിക്കുകയാണ്. കാസർഗോഡ് സർക്കാർ കോളജിൽ ബിഎ പഠനകാലം മുതൽ എൻഡോസൾഫാൻ ഇരകളുടെ അവകാശ മുന്നേറ്റത്തിനു നേതൃത്വം നൽകുന്നു. കാഞ്ഞങ്ങാട് ബിഎഡ് കേന്ദ്രത്തിൽ നിന്ന് അധ്യാപക യോഗ്യതാ ബിരുദവും ഇതിനികം നേടി.
2012ൽ കാസർഗോഡ് ഒപ്പുമരച്ചുവട്ടിലെ സമരപ്പന്തലിൽ തുടങ്ങിയതാണ് മുനീസയുടെ അവകാശസമരം. എൻഡോസൾഫാന്റെ ആഘാതത്തിൽ നരകിക്കുന്ന ഒരുപാട് മനുഷ്യരെ മുനീസ അകക്കണ്ണുകൊണ്ട് കാണുന്നുണ്ട്. ദുരിതങ്ങൾ കേൾക്കുന്നുണ്ട്. ഉടൽ വളരാതെ തല മാത്രം വളരുന്ന കുഞ്ഞുങ്ങളുടെ നിലയ്ക്കാത്ത കരച്ചിലിൽ വിതുന്പുന്ന അമ്മമാരുടെ ഏങ്ങലുകൾ അറിയുന്നുണ്ട്.
നൊന്തുപെറ്റ കുഞ്ഞിന് ബുദ്ധിമാന്ദ്യമാണെന്നറിഞ്ഞ് നെഞ്ചുപൊട്ടി ജീവിക്കുന്ന അച്ഛൻമാരുടെ നാടാണ് കാസർഗോഡിന്റെ മലയോര ഗ്രാമങ്ങൾ. ജനിച്ചതുമുതൽ കൈയിൽ മാത്രം ജീവിക്കുകയും ഒരിക്കൽപോലും നിലത്തു കാൽകുത്തി നിൽക്കുകയും ചെയ്യാത്ത മക്കളുടെ നിലവിളി.
ജീവിതത്തിലൊരിക്കലും സാംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതെ നിശ്ചലമായി കിടക്കുന്ന സന്തതി. ഇത്തരത്തിൽ ശരീരവും ബുദ്ധിയും പ്രവർത്തിക്കാത്ത ആനേകർക്കു മുന്നിലാണ് അവരുടെ അവകാശസമര നായികയായി അന്ധയായ മുനീസയുടെ ശബ്ദം ഉയരുന്നത്.
ആത്മഹത്യാ മുനന്പിൽ കഴിയുന്ന ജനതതിയുടെ സമര വേദികളിലാണ് മുനീസ മനുഷ്യരെ ചുട്ടെരിച്ച വിഷ പ്രയോഗത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്.
ആദ്യകാലത്ത് ദിവസവേതനത്തിൽ അധ്യാപികയായി അകക്കണ്ണിന്റെ ആഴങ്ങളിൽ നിന്നു വിദ്യാർഥികളിലേക്ക് അക്ഷരങ്ങൾ മുനീസ പകർന്നു കൊടുത്തിരുന്നു. എൻഡോസൾഫാൻ സമരത്തിന് ജനകീയമുഖം കൈവന്നതോടെ മാറിനിൽക്കാൻ പറ്റാത്ത അവസ്ഥയിൽ മുനീസ അവകാശപോരാട്ടത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു.
എൻഡോസൾഫീൻ പീഡിത മുന്നണിയ്ക്കൊപ്പം നടക്കുന്ന സമരങ്ങൾ നയിക്കുന്നതും മുനീസ തന്നെ. ആഗ്രഹിച്ച ജോലി കിട്ടിയില്ലെങ്കിലും വേദനിക്കുന്ന മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുകയാണ് ഈ യുവതി.
ഈ ഇരകൾക്ക് ജീവിക്കാൻ ഇടം വേണമെന്ന എക്കാലത്തെയും ആവശ്യം സമരസമിതി ശക്തമായി ഉന്നയിക്കുന്നത്. പലതവണ അധികാരകേന്ദ്രങ്ങളിൽ ശക്തമായ സമരങ്ങൾ നടത്തിയെങ്കിലും ഫലം കാണാതൈ വന്നതോടെയാണ് സ്നേഹം സൊസൈറ്റിക്ക് രൂപം കൊടുക്കുന്നത്.
തുടർന്ന് സമീപത്തെ നാലുകുട്ടികളുമായി വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. അതിന്റെ കോ ഓർഡിനേറ്റർ ആയിരുന്നു മുനീസ. സ്വന്തമായി ഒരു കെട്ടിടമായിരുന്നു പിന്നീടുള്ള വെല്ലുവിളി. വൈകാതെ തന്നെ സ്നേഹവീടിന് കേരളം ഒറ്റക്കെട്ടായി നിന്നു
(തുടരും)
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ്‍ ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്‍പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
Latest News
ബാങ്ക് ലോക്കറില്‍ വച്ച 18 ലക്ഷം രൂപ ചിതല് തിന്നു! മകളുടെ വിവാഹത്തിനുള്ള സമ്പാദ്യമെന്ന് കണ്ണീരോടെ അമ്മ
മുംബൈയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ
ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെടിവച്ചു കൊന്നു
പഞ്ചാബിൽ ശിരോമണി അകാലിദൾ നേതാവിനെ വെടിവച്ചു കൊന്നു
റസ്റ്റോറന്റ് ഉടമയെ ആക്രമിച്ച പ്രതികൾ പിടിയിൽ
Latest News
ബാങ്ക് ലോക്കറില്‍ വച്ച 18 ലക്ഷം രൂപ ചിതല് തിന്നു! മകളുടെ വിവാഹത്തിനുള്ള സമ്പാദ്യമെന്ന് കണ്ണീരോടെ അമ്മ
മുംബൈയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ
ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെടിവച്ചു കൊന്നു
പഞ്ചാബിൽ ശിരോമണി അകാലിദൾ നേതാവിനെ വെടിവച്ചു കൊന്നു
റസ്റ്റോറന്റ് ഉടമയെ ആക്രമിച്ച പ്രതികൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top