Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പകരക്കാരനില്ലാത്ത പുനീത്!
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ, പ്രത്യേകിച്ച് കന്നട സിനിമാ മേഖലയെ അതീവ ദുഖത്തിലാക്കിയ സംഭവമായിരുന്നു നടന് പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിതമായ വിയോഗം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് പ്രിയ നടന് പുനീത് വിട വാങ്ങിയത്. വെറും 46 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇദ്ദേഹം ഹൃദയാഘാതം വന്നാണ് മരിച്ചത്.
പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് മനം നൊന്ത് ഇന്നലെ വരെജീവനൊടുക്കിയത് ഏഴ് പേരാണ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏഴു പേര് ജീവനൊടുക്കിയപ്പോള്‍ മൂന്നുപേര്‍ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു. ഒരു നടന്... എന്നു മാത്രം പറയാനാകില്ല പുനീത് കുമാറിനെക്കുറിച്ച്. അതിലുപരി വലിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. അതാണ് പുനീത് കുമാറിനെ പ്രേക്ഷകര്‍ക്ക് ഇത്രയധികം പ്രിയങ്കരനാക്കിയത്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ കരകയറാന്‍ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല.
മരണശേഷം പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ജീവനൊടുക്കിയവരില്‍ മൂന്ന് ആരാധകരും ഇഷ്ടതാരത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തത് പോലെ തങ്ങളുടെ കണ്ണുകളും ദാനം ചെയ്യണമെന്ന് കത്ത് എഴുതി വെയ്ച്ചതായും പല റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താരത്തിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കെ.എം. രാജു ആണ് മരിച്ചത്. ഡോ. രാജ്കുമാര് എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജു പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണം ഉപേക്ഷിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പുനീതിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബംഗളൂരുവിലേക്ക് പോവുകയാണെന്ന് കുടുംബത്തെ അറിയിച്ച് രാവിലെ വീടുവിട്ട ഇദ്ദേഹം മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനു സമീപം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
കന്നഡ സിനിമയിലെ ഇതിഹാസ നടന് രാജ്കുമാറിന്റെ മകനായിരുന്നു പുനീത്. അച്ഛന്റെ സിനിമകളിലൂടെ ബാല വേഷമണിഞ്ഞാണ് സിനിമാ ലോകത്തേക്ക് എത്തിയത്. അഭിനേതാവിനു പുറമേ ഒരു ഗായകനും കൂടിയായിരുന്നു. ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു താരം.
അഭിനയത്തില്‍ നിന്നു കിട്ടുന്ന പ്രതിഫലത്തിലെ നല്ലൊരു ഭാഗവും വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിച്ചിരുന്നു. ഇത്തരത്തില്‍ ഈ പ്രതിഫലം ഉപയോഗിച്ച് നിരവധി കന്നട മീഡിയം സ്കൂളുകള്‍ക്കും സാമ്പത്തിക സഹായം നല്‍കിയിരുന്നു.കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് താരം സംഭാവ നല്‍കിയത്.
വടക്കന്‍ കര്‍ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് അഞ്ച് ലക്ഷവും അദ്ദേഹം നല്കി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ കരകയറാന്‍ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല.
ഇപ്പോഴിതാ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1,800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടന് വിശാല്‍. പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്.
1,800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാന്‍ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും എന്നാണ് വിശാല്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്.
നടന് എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന് എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം പൂർണമായും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു.
ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്കുന്ന നിരവധി കന്നഡ മീഡിയം സ്കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.
മൈത്രി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച പുനീത് രാജ്കുമാറിനെ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അനുസ്മരിച്ചിരുന്നു.
നടി മേഘ്നരാജും പുനീതുമായി തന്റെ ഭര്‍ത്താവിനുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചു പറഞ്ഞിരുന്നു. രണ്ടു പേരും അപ്രതീക്ഷിതമായി ഈ ലോകത്തോടു വിടപറഞ്ഞവരാണെന്നും ഹൃദയാഘാതം മൂലമാണ് ഇരുവരും ഈ ലോകത്തില്‍ നിന്നു മറഞ്ഞതെന്നും ചിരഞ്ജീവി സര്‍ജയുടെയും പുനീത് കുമാറിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു മേഘ്ന കുറിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും നല്ല മനസുള്ളവരെ ദൈവം പെട്ടെന്നു വിളിക്കുമെന്നും മേഘ്ന കുറിച്ചു.
പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്. ബാല താരമായിട്ടായിരുന്നു തുടക്കം. ബേട്ടഡ് ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ൽ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി.
2002ലിറങ്ങിയ "അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയിൽ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. ഒക്ടോബർ 29ന് ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് പുനീതിന് ഹൃദയാഘാതം അനുഭവപ്പെട്ടതും ആശുപത്രിയിൽ മരണപ്പെട്ടതും.
പ്രദീപ് ഗോപി
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
Latest News
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
അറബിക്കടലിൽ ബിപോർജോയ്; കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു
Latest News
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
അറബിക്കടലിൽ ബിപോർജോയ്; കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top