ദുഃഖകരം: ഗവർണർ
Wednesday, April 10, 2019 11:58 AM IST
തിരുവനന്തപുരം: കർഷക പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, കാരുണ്യ തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവും നേടിയ മുതിർന്ന സാമാജികൻ കെ.എം. മാണിയുടെ നിര്യാണം തികച്ചും ദുഃഖകരമാണെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം.
1965 മുതൽ തുടർച്ചയായി പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാനും മന്ത്രിയെന്ന നിലയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കാനായതും പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ആർജിച്ച അതുല്യമായ ജനപിന്തുണയുടെ തെളിവാണെന്നു ഗവർണർ പറഞ്ഞു.