ജീവിതംവഴി മാതൃക നൽകിയ വ്യക്തി: മാർ മാത്യു മൂലക്കാട്ട്
Friday, April 12, 2019 11:30 AM IST
പാലാ: ജീവിതംവഴി മാതൃക നൽകിയ വ്യക്തിയാണ് കെ.എം. മാണിയെന്നു കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. ക്നാനായ സമുദായത്തെ അദ്ദേഹം സ്വന്തമായി കരുതി സ്നേഹിച്ചു. കെ.എം. മാണിയുടെ സംസ്കാര ശുശ്രൂഷയോടനുബന്ധിച്ച് അനുശോചന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മാണിസാർ തന്റെ രാഷ്ട്രീയപ്രവർത്തനം കൃത്യതയോടെ നടത്തി. പാവപ്പെട്ടവരെ പ്രത്യേകമായി പരിഗണിച്ചു. ഒരു ക്രൈസ്തവൻ എപ്രകാരം പൊതുരംഗത്ത് പ്രവർത്തിക്കണമെന്നു മാണിസാർ കാണിച്ചുതന്നു. ആധുനിക കാലഘട്ടത്തിൽ കുടുംബനാഥന്മാർക്ക് മാണിസാർ മാതൃകയാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.