രാഹുൽ ഗാന്ധി കവളപ്പാറ സന്ദർശിച്ചു
Monday, August 12, 2019 12:59 PM IST
പോത്തുകൽ കവളപ്പാറയിലെ ദുരന്തഭൂമി രാഹുൽ ഗാന്ധി എംപി സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വയനാട് മണ്ഡലം പ്രതിനിധിയായ രാഹുൽ ഗാന്ധിയും കെപിസിസി സംസ്ഥാന സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രനും ദുരന്തഭൂമിയിലെത്തിയത്.
കേരളത്തിൽ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് പറഞ്ഞു. പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പും സന്ദർശിച്ചാണ് രാഹുൽ മടങ്ങിയത്.