നാടിന്റെ വേദനയിൽ പങ്കുചേർന്ന് ടൊവിനോ തോമസ്
Monday, August 12, 2019 1:05 PM IST
ദുരിതാശ്വാസ ക്യാമ്പുകളിൽ ചലച്ചിത്രതാരം ടൊവിനോ സന്ദർശനം നടത്തി. തുടർന്ന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ എത്തിയ ടൊവിനോ തോമസ് ആവശ്യമുള്ള എന്തു സഹായവും ഏതു സമയത്തും വാഗ്ദാനം ചെയ്താണു മടങ്ങിയത്.
സേവനസന്നദ്ധത അറിയിച്ച് എത്തിയ ടൊവിനോ ആർഡിഒ സി. ലതിക, തഹസീൽദാർ ഐ.ജെ. മധുസൂദനൻ, ഡെപ്യൂട്ടി തഹസിൽദാർ സിമീഷ് സാബു, ഭൂരേഖാ തഹസിൽദാർ എ.ജെ. മേരി എന്നിവരുമായി ദുരിതാശ്വാസപ്രവർത്തനങ്ങളെ കുറിച്ചും ക്യാമ്പുകളെ കുറിച്ചും അന്വേഷിച്ചറിഞ്ഞു.