മഴയുടെ ശക്തി കുറയുന്നു; മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76 ആയി
Monday, August 12, 2019 1:14 PM IST
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76 ആയി. 58 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 1,654 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 83,274 കുടുംബങ്ങളില്‍പ്പെട്ട 2,87,585 പേര് ഈ ക്യാമ്പുകളിലുണ്ട്.
സംസ്ഥാനത്ത് അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം ചൊവ്വാഴ്ച രൂപപ്പെട്ടേക്കും. പരക്കെ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതി തീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നും തീരദേശ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറയുന്നു.