സ്കാനർ ലഭ്യമാക്കാൻ രാഹുലിന്റെ ഇടപെടൽ
Wednesday, August 14, 2019 6:59 PM IST
വയനാട് ലോക്സഭ മണ്ഡലത്തിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് സ്കാനർ ലഭ്യമാക്കാൻ വയനാട് എംപി രാഹുൽ ഗാന്ധി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാനുമായി നേരിട്ട് ഫോണിൽ സംസാരിച്ചു. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് കാലതാമസം വരുന്നത് സംബന്ധിച്ച് ദുരന്തബാധിതരുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി പ്രകാരമാണ് സ്കാനർ ആവശ്യപ്പെട്ടത്.
മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് സ്കാനർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്. സ്കാനർ ഉൾപ്പടെയുള്ളവ ഉടൻ ലഭ്യമാക്കുമെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ രാഹുൽ ഗാന്ധിക്ക് ഉറപ്പുനൽകി.