ദുരിതാശ്വാസനിധിയിലേക്ക് മന്ത്രിമാർ ഒരു മാസത്തെ ശന്പളം നൽകും
Wednesday, August 14, 2019 7:29 PM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം നൽകാൻ തീരുമാനിച്ച് സംസ്ഥാനത്തെ മന്ത്രിമാർ. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതാശ്വാസ നിധിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു.