മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 131 അടിയിലേക്ക്
Thursday, August 15, 2019 1:13 PM IST
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സാവധാനം ഉയരുന്നു. ഇന്നലെ രാവിലെ ആറിന് 130.4 അടിയാണ് ജലനിരപ്പ്. 57. 4 മില്ലിമീറ്റർ അണക്കെട്ടിലും 36.4 മി.മീ. തേക്കടിയിലും മഴ ലഭിച്ചു.
ഇന്നലെ രാവിലെ ആറുവരെ സെക്കൻഡിൽ 2677.78 ഘനയടി വെള്ളം അണക്കെട്ടിലേക്കൊഴുകിയെത്തിയിരുന്നു. ജലനിരപ്പ് ഇന്നു പുലർച്ചയോടെ 131 അടി പിന്നിട്ടേക്കും. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി.