മലവെള്ളപ്പാച്ചിലില്‍ ആനക്കുട്ടി ഒഴുകിയെത്തി; സുരക്ഷിതമായി കാട്ടിലേക്ക് മടക്കിയയച്ചു
Friday, August 16, 2019 1:22 PM IST
മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ രണ്ടുമാസം പ്രായമുള്ള ആനക്കുട്ടിയെ സുരക്ഷിതമായി കാട്ടിലേക്ക് മടക്കിയയച്ചു. നിലമ്പൂരിന് സമീപം കരുളായി കരിമ്പുഴയിലൂടെയാണ് ആനക്കുട്ടി ഒഴുകിയെത്തിയത്. കടവിൽ കുളിക്കുകയായിരുന്ന യുവാക്കളാണ് കുട്ടിക്കൊമ്പനെ ആദ്യം കണ്ടത്.
യുവാക്കള്‍ നീന്തിച്ചെന്ന് ആനക്കുട്ടിയെ രക്ഷിച്ച് മറുകരയിലെത്തിച്ചു. ഇതേത്തുടർന്നു വനം വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിച്ചു. പിന്നീട് ഉദ്യോഗസ്ഥരെത്തി ആനക്കുട്ടിയെ ഏറ്റുവാങ്ങി കാട്ടിലേക്ക് മടക്കിയയച്ചു.