22.48 ടൺ അവശ്യമരുന്നുകൾ കേരളത്തിലേക്ക്
Friday, August 16, 2019 1:24 PM IST
22.48 ടൺ അവശ്യമരുന്നുകൾ കേരളത്തിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായതായി ഡോ. എ. സമ്പത്ത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർഥനപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്. ചണ്ഡിഗഡിൽ നിന്നും ഭോപ്പാലിൽ നിന്നും ഡൽഹിയിലെത്തിച്ച് വിമാനമാർഗം മരുന്നുകൾ കൊച്ചിയിലെത്തിക്കും.
ആന്റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകളാണ് എത്തിക്കുന്നത്. 400 കാർട്ടനുകളിലായി മൂന്നു ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഒരു ദിവസം ആറ് ടൺ മരുന്നുകൾ വീതം വിമാനമാർഗം നാട്ടിലെത്തിക്കും. ഇതിനു പുറമെ ഒരു കോടി ക്ലോറിൻ ടാബ്ലറ്റുകളും കേരളത്തിലേക്ക് അയയ്ക്കും.