പ്രളയ ദുരിതാശ്വാസത്തിന് എർളിൻ നൽകിയത് പൊൻതുട്ടുകൾ
Sunday, August 18, 2019 1:39 PM IST
പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് സാന്ത്വന സ്പർശം നൽകുന്നവരുടെ കൂട്ടത്തിൽ ഇളംകുരുന്നിന്റെ കൊച്ചുസന്പാദ്യവും.
നാലര വർഷമായി കുടുക്കയിൽ നിക്ഷേപിച്ച തുകയുമായാണ് കൊല്ലശേരിൽ ജിയോ -കവിത ദന്പതികളുടെ മകളും ആലക്കോട്് ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ എർളിൻ തൊടുപുഴ പ്രസ് ക്ലബിലെത്തിയത്. അമ്മ കവിതയ്ക്കും മുത്തച്ചൻ കെ.ഒ. ജോർജിനുമൊപ്പമാണ് എർളിൻ തന്റെ അമ്യല്യ നിധിയുമായെത്തിയത്.
അച്ഛനും അമ്മയും നൽകിയ നാണയതുട്ടുകൾ കൊണ്ട് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രളയ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീർ കഥകൾ ഈ കുരുന്ന് അറിയുന്നത്. അതോടെ സ്വന്തം ഇഷ്ടം ഉപേക്ഷിച്ച് നാലര വർഷം കൊണ്ട് സന്പാദിച്ച 1730 രൂപ പ്രസ് ക്ലബിൽ ഏൽപ്പിക്കുകയായിരുന്നു.