പ്രളയ ദുരിതാശ്വാസം ! ഒരു ദിവസത്തെ സന്പാദ്യം നൽകി അയ്യാദുരൈ
Sunday, August 18, 2019 2:05 PM IST
ഒരു ദിവസത്തെ ഭക്ഷണം ഉപേക്ഷിച്ച് കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായധനം നൽകി തമിഴ് സഹോദരൻ. കൂത്താട്ടുകുളത്ത് ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന തമിഴ്നാട് തിരുനൽവേലി സ്വദേശി അയ്യാദുരൈയാണ് തന്റെ ഒരു ദിവസത്തെ സന്പാദ്യമായ 100 രൂപ നൽകിയത്.
ഇന്നലെ വൈകുന്നേരം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയ്യാദുരൈ തുക നൽകിയത്. ഇനിയും തന്നാൽ കഴിയും വിധം പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുമെന്നും വയനാടിനു പോകുമെന്നും അയ്യാദുരൈ പറഞ്ഞു.
ഓഫീസിൽ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികൾ അയ്യാദുരൈയ്ക്കു നൽകാമെന്ന് സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞപ്പോൾ ‘നന്ദി ഇന്ന് പട്ടിണി കിടക്കേണ്ടല്ലോ’ എന്നായിരുന്നു അയാളുടെ മറുപടി.