ദുരിതാശ്വാസ നിധിയിലേക്കു ലിയാനയുടെ നാണയത്തുട്ടുകളും
Sunday, August 18, 2019 2:51 PM IST
പ്രളയത്തിൽ സർവതും നശിച്ചവർക്കു ആശ്വാസമേകാനായി രണ്ടാംക്ലാസുകാരി ലിയാനയും തന്റെ നാണയത്തുട്ടുകൾ നൽകി.
കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ് ലിയാന. മൂന്നു വയസു മുതൽ ലിയാന സ്വരൂപിച്ച നാണയത്തുട്ടുകളാണ് നൽകിയത്. സൈക്കിൾ വാങ്ങണമെന്ന മോഹവുമായാണ് അവൾ പണം കരുതിയിരുന്നത്.
എന്നാൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു നൽകാൻ ലിയാന ഇന്നലെ തന്റെ ചെറിയ സന്പാദ്യവുമായി സ്കൂളിലെത്തി. കാടാന്പുഴ നസീറിന്റെയും ഷമീനയുടെയും മകളാണ്.