പുത്തുമലദുരന്ത വാർഷികത്തലേന്നു പെട്ടിമുടിയിൽ
Saturday, August 8, 2020 12:23 PM IST
വയനാട് ജില്ലയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വാർഷികത്തലേന്ന് ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയിലുണ്ടായതു സമാനതകളില്ലാത്ത ദുരന്തം. വരയാടുകളുടെ ആവാസകേന്ദ്രമെന്ന നിലയിൽ ആഗോള പ്രശസ്തി നേടിയ രാജമലയ്ക്കു സമീപം പെട്ടിമുടിയിലെങ്ങും കരൾ പിളരും കാഴ്ചകൾ.
2018-ൽ മാത്രം ജില്ലയിൽ കാലവർഷം കവർന്നത് 59 വിലപ്പെട്ട ജീവനുകൾ. അടിമാലി, കീരിത്തോട്, പെരിയാർവാലി, ഉപ്പുതോട്, ഗാന്ധിനഗർകോളനി എന്നിവിടങ്ങളിലാണ് അന്നു കൂടുതൽ പേർ മരിച്ചത്. പതിവിൽ നിന്നു വ്യത്യസ്തമായി കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഓഗസ്റ്റിലാണ് കാലവർഷം രൂക്ഷമായത്. തേയിലതോട്ടങ്ങളും ഇതോടനുബന്ധിച്ചുള്ള ലയങ്ങൾ ഒരുപരിധിവരെ സുരക്ഷിതമായിരുന്നു. എന്നാൽ ഇത്തവണ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു പെട്ടിമുടിയിലെ ദുരന്തം.
ജെയിസ് വാട്ടപ്പിള്ളിൽ