ഇടുക്കിയിൽ ജലനിരപ്പ് ദിവസവും നാലടി ഉയരുന്നു
Monday, August 10, 2020 4:24 PM IST
ഇടുക്കി അണക്കെട്ടിൽ ദിവസവും നാലടിയോളം ജലനിരപ്പ് ഉയരുന്നു.ഇന്നലെ രാത്രി ഏഴുവരെയുള്ള കണക്കുപ്രകാരം 2364.02 അടിയാണ് ജലനിരപ്പ്.2403 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി.
ഇടുക്കി പദ്ധതിയിൽ ചെറുതോണി ഡാമിനാണ് ഷട്ടർ ഉള്ളത്.2373 അടിയിലാണ് ഷട്ടർ ക്രമീകരിച്ചിരിക്കുന്നത്.ഞായറാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 10.88 സെന്റിമീറ്റർ മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോൾ 74.664 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഇന്നലെ വൈകുന്നേരത്തെ കണക്കുപ്രകാരം 69.43 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്.ഇന്നലെ പകൽ കുറഞ്ഞു നിന്ന മഴ വൈകുന്നേരത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്.
മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ഇടുക്കിയിലെ ജലനിരപ്പ് കുതിച്ചുയരുന്നതിനു കാരണമാകും.