പ്രതീക്ഷ നൽകുന്ന മാസം
Wednesday, April 12, 2023 10:42 AM IST
സത്യവിശ്വാസികളുടെ മനസിനെ കുളിരുനൽകി കൊണ്ട് റമദാൻ കൊഴിഞ്ഞു പോകുകയാണ്. ഒരു പക്ഷെ നമ്മുടെ ജിവതത്തിലെ അവസാനത്തെ അവസരമായിരിക്കാം എന്നാണ് നാം ചിന്തിക്കേണ്ടത്, ജീവിതത്തിലെ ഒരു തിരിച്ചു പോക്കിനെ നാഥൻ നമുക്ക് ആയുസ് അൽപം നീട്ടി തന്നതായിരിക്കാം, അതുകൊണ്ട് ആരാധനകൾ കൊണ്ട് ധന്യമാക്കാൻ ശ്രമിക്കണം.
ആത്മീയ ശുദ്ധികരണത്തിലൂടെ മാത്രമേ മനുഷ്യ ജീവിതത്തിൽ മാറ്റം ഉണ്ടാകുക, ഹൃദയ ശുദ്ധികരണത്തിന് ഏറ്റവും ഉത്തമമായ മാർഗം ആരാധനകളുടെ ചൈതന്യമാണ് നബി (സ) പറഞ്ഞതു പോലെ മനുഷ്യശരീരത്തിൽ ഒരു മാംസ കഷ്ണം ഉണ്ട് അത് നന്നായാൽ മനുഷ്യൻ നന്നായി. അതു ദുഷിച്ചാൽ മനുഷ്യൻ ദുഷിക്കും അറിയണം അത് ഹൃദയമാണ് അതിനു പറ്റിയ ഒരു അവസരമാണ് റമദാൻ.
രണ്ടാമത്തെ മാർഗം ദൈവീക വചനങ്ങളുടെ നിറസാന്നിധ്യമാണ് അവക്ക് മാത്രമേ നമ്മുടെ മനസ്സുകളെ വിമലീകരിപ്പിക്കാൻ സാധിക്കുക റമദാൻ അതിനുള്ള മാസവും കൂടിയാണ്. ഖുർആൻ അവതീർണമായ മാസം എന്നാണ് ഈ മാസത്തിന്‍റെ പവിത്രമായി എടുത്തു പറഞ്ഞത്.
അല്ലാഹുവിന്‍റെ കലാമുമായി നിരന്തര ബന്ധം പുലർത്തണം, ഖുർആൻ പാരായണം നമ്മുടെ മനസിനെ അലിയിപ്പിക്കണം, കണ്ണൂകളെ നനയിപ്പിക്കണം, റബ്ബിലേക്ക് അടുപ്പിക്കണം, പരലോകത്ത് നമ്മുക്ക് അനുകൂലമായി സാക്ഷി പറയണം, അതിന് നമ്മുടെ ജീവിതം ഖുർആനുസരിച്ചായിരിക്കണം, ഈ റമദാനിൽ ഖുർആൻ പഠിക്കാനുള്ള സമയം കണ്ടത്തെണം, നബി (സ) പറഞ്ഞു "നിങ്ങളിൽ ഏറ്റവും ഉത്തമൻ ഖുർആൻ പഠിക്കുന്നവനും, പഠിപ്പിക്കുന്നവരുമാണ് "
കഴിഞ്ഞ പതിനൊന്ന് മാസത്തെ ജീവിത യാത്രയിൽ വന്ന അരുതായ്മകൾ കഴുകി കളയാൻ ഈ മാസത്തെ നാം ഉപയോഗപ്പെടുത്തണം. സകാത്ത്*. *സ്വദഖ* എന്നിവ നമ്മുടെ ധനത്തെ ശുദ്ധീകരിക്കാനുള്ള സംവിധാനമാണ് അത് കൃത്യമായി നൽകാൻ ജാഗ്രത പുലർത്തണം
ധനം എങ്ങനെ സംമ്പാധിച്ചു എന്നും, ഏതു വിധത്തിൽ ചെലവഴിച്ചു എന്നും പരലോകത്ത് ചോദ്യം ഉണ്ടാകും , സക്കാത്ത് മറ്റുള്ളവരുടെ അവകാശം ആണ് അത് പിടിച്ച് വെച്ച് രക്ഷപ്പെടാം എന്ന് കരുതരുത്.
എച്ച്. ഇ.മുഹമ്മദ് ബാബു സേട്ട്
(കെഎൻഎം വൈസ് പ്രസിഡന്റ്)