ടേബിൾ ടെന്നീസ്: ശ്രീജ, ബത്ര മുന്നോട്ട്, ശരത് പുറത്ത്
Monday, July 29, 2024 9:48 AM IST
പാരീസ്: ഒളിന്പിക്സ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് ആശ്വാസവും നിരാശയും. വനിതകളുടെ സിംഗിൾസിൽ ശ്രീജ അകുലയും മണിക ബത്രയും മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ ശ്രീജ 4-0ന് സ്വീഡന്റെ ക്രിസ്റ്റീന കാൽബർഗിനെ തോൽപ്പിച്ചു.
11-4, 11-9, 11-7, 11-8നാണ് ശ്രീജയുടെ ജയം. ബത്ര 4-1ന് ബ്രിട്ടന്റെ അന്ന ഹർസെയെ തോൽപ്പിച്ചു. 11-8, 12-10, 11-9, 9-11, 11-5നാണ് ബത്രയുടെ ജയം.
പുരുഷന്മാരുടെ സിംഗിൾസിൽ ഇന്ത്യയുട പ്രതീക്ഷകളായിരുന്ന ശരത് കമൽ രണ്ടാം റൗണ്ടിൽ തോറ്റു. കമൽ 4-2ന് സ്ലൊവേനിയയുടെ ഡെനി കോസുലിനോടാണ് പരാജയപ്പെട്ടത്.