കാൻസറിനെതിരേ ക്യാപ്*കാമ്പസ്
കാൻസറിനെതിരേ ക്യാപ്*കാമ്പസ്
കോട്ടയം: സമൂഹത്തെ ആശങ്കയിലാക്കി പെരുകുന്ന കാൻസർ വിപത്തിനെതിരേ ബോധവത്കരണവും പ്രതിരോധവും സാന്ത്വന സഹായവുമായി കേരളം കൈകോർക്കുന്നു. മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയും ചങ്ങനാശേരി സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റി സെന്ററും നിർധന രോഗികൾക്കു ചികിത്സാസഹായം തുടർച്ചയായി നൽകുന്ന മേളം ഫൗണ്ടേഷനും ചേർന്നാണ് ഈ സമഗ്രപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ക്യാപ് അറ്റ് കാമ്പസ് (കാൻസർ അവേർനസ് പ്രോഗ്രാം) പദ്ധതിയുടെ ലോഗോ നടൻ പദ്മശ്രീ മമ്മൂട്ടി പ്രകാശനംചെയ്തു. കാൻസറിനെതിരേ സജീവമായ ബോധവത്കരണം, ശക്‌തമായ പ്രതിരോധം, രോഗികൾക്കു സാന്ത്വന സഹായം എന്നിങ്ങനെ ഈ രംഗത്ത് സമഗ്രമായ മുന്നേറ്റമാണു ലക്ഷ്യമിടുന്നത്. കൊച്ചിൻ കാൻസർ സൊസൈറ്റി ഈ പദ്ധതി നിർവഹണത്തിൽ വിദഗ്ധോപദേശം നൽകും.

വിവിധ സാമൂഹിക ആരോഗ്യ ജീവിതശൈലികൾ, ഭക്ഷണരീതികൾ എന്നിവയും കാൻസർ രോഗത്തിനിടയാകുന്ന സാഹചര്യങ്ങളും പദ്ധതിയുടെ ഭാഗമായി അവലോകനം ചെയ്യപ്പെടും. സർക്കാർ–സർക്കാരിതര സ്‌ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ ആരോഗ്യപൂർണമായ നല്ല നാളേക്കായുള്ള യത്നങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിലെ സ്കൂൾ–കോളജുകൾ കേന്ദ്രീകരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്.

നിങ്ങൾക്കും പങ്കാളികളാകാം

സമൂഹത്തെ കാർന്നുതിന്നുന്ന കാൻസർ എന്ന വലിയ വിപത്തിൽനിന്നു തലമുറകളെ രക്ഷിക്കാനുള്ള ഈ തീവ്രയജ്‌ഞത്തിൽ നിങ്ങൾക്കും പങ്കാളിയാവാം.

നിങ്ങൾ സ്‌ഥാപനാധികാരികളോ/ അധ്യാപകരോ/ മാതാപിതാക്കളോ/ വിദ്യാർഥികളോ/ സാധാരണ പൗരനോ ആകട്ടെ ഈ പദ്ധതിയെക്കുറിച്ചു നിങ്ങളുടെ വിദ്യാഭ്യാസ സ്‌ഥാപനത്തിൽ, നിങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അറിയിച്ചു രജിസ്റ്റർ ചെയ്യുക. ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ തുടർക്രമീകരണങ്ങൾ ചെയ്തുകൊള്ളും. രജിസ്ട്രേഷനും അനുബന്ധ ക്രമീകരണവും പൂർണമായും സൗജന്യമാണ്.

For Registration
CAP@Campus,
Administrative Office, Sargakshetra, Chethipuzha,
Kurisummoodu P.O, Changanacherry, Kottayam 686 104, Kerala, S. India
Ph : 04812726481, Mob: 9496123768, 9496464118
www.deepika.com/capcampus
Email: hatindiafoundation @gmail.com. - See more at: http://www.deepika.com/archives/News_view.aspx#sthash.ypbDHyYB.dpuf


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.