കാൻസറിനെതിരെ കൈകോർത്ത് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
Tuesday, August 30, 2016 4:49 AM IST
കാഞ്ഞിരപ്പള്ളി: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്ന് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ കേരളത്തിലെ സ്കൂൾ, കോളജ് തലത്തിൽ നടത്തി വരുന്ന ക്യാപ്*കാമ്പസ് എന്ന കാൻസർ ബോധവൽക്കരണ പരിപാടി ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നടത്തി. പ്രിൻസിപ്പൽ ഫാ. ഡെന്നി തോമസ് നെടുംപതാലിൽ അധ്യക്ഷത വഹിച്ചു.
മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. പരിസ്‌ഥിതി, സാമൂഹിക പ്രവർത്തകനായ സന്തോഷ് അറയ്ക്കൽ ക്ലാസ് നയിച്ചു. കാൻസർ നാം ക്ഷണിച്ചു വരുത്തുന്നതാണെന്നും ജീവിതശൈലി ക്രമീകരിച്ചാൽ കാൻസറിൽ നിന്നും രക്ഷ നേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷി വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ സിബി അറയ്ക്കൽ പറഞ്ഞു.