ചങ്ങനാശേരി: കാൻസർ എന്ന വിപത്തിനെതിരേ ബോധവത്കരണം നടത്തുന്ന ക്യാപ് അറ്റ് കാംപസ് പദ്ധതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്ബി കോളജിൽ യുവജനസംഗമം സംഘടിപ്പിച്ചു.

കോളജിൽ നടന്ന ട്രെയിനേഴ്സ് ഓറിയന്റേഷൻ ട്രെയിനിംഗ് പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് നിർവഹിച്ചു. എസ്ബി കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. ജോസഫ് കുര്യൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തന വിഭാഗം വകുപ്പ് മേധാവി സർഗക്ഷേത്രയുടെ ഡയറക്ടർ കൂടിയായ ഫാ. അലക്സ് പ്രായിക്കളം ആശംസകളർപ്പിച്ചു. ഫാ. ജോൺ ജെ. ചാവറ, സാമൂഹ്യപ്രവർത്തക വിഭാഗം അധ്യാപകൻ റോബിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.


കാൻസർ ബോധവത്കരണത്തിന്റെ ആമുഖപ്രസംഗം കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് നിർവഹിച്ചു. ഡോ. സൂസൻ ജോൺ ബോധവത്കരണ ക്ലാസ് നയിച്ചു. ജോമോൻ തോമസ് പ്രോഗ്രാം പ്രസന്റേഷൻ അവതരിപ്പിച്ചു. അനീഷ് മോഹൻ മോട്ടിവേഷണൽ ക്ലാസ് നയിച്ചു.

എസ്ബി കോളജ്, ചെത്തിപ്പുഴ സെന്റ് തോമസ് നഴ്സിംഗ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും എൻഎസ്എസ് യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.