ദീപിക ദിനപ്പത്രവും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്ന് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിവരുന്ന ക്യാപ് അറ്റ് കാമ്പസ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുഞ്ചവയൽ ഗ്രാമത്തിലെ കൗമാരക്കാർക്കായി കാൻസർ ബോധവത്കരണ ക്യാമ്പുകൾ നടത്തും.

എൻഎസ്എസ് അംഗങ്ങളായ വിദ്യാർഥികൾക്കായുള്ള ട്രെയിനിംഗ് കോട്ടയം മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ നടത്തി. ഡോ. സുരേഷ് കുമാർ ക്ലാസ് നയിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം ആശംസയർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മെബി മാത്യു, അബു മാണി ഗ്ലോറിയ മാത്യു, സിനി റോസ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും കാൻസറിനെതിരേ പ്രതിജ്‌ഞയെടുത്തു.


എൻഎസ്എസ് ടെക്നിക്കൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഈമാസം എട്ടിന് ആരംഭിക്കുന്ന ക്യാമ്പിൽ കാൻസർ ബോധവത്കരണം പ്രധാന പരിപാടിയായി ഏറ്റെടുത്തിരിക്കുകയാണ് കോളജിലെ യുവജന കൂട്ടായ്മ.