കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് ഷന്താൾ സ്കൂളിലെ കുട്ടികൾ
Wednesday, September 7, 2016 2:52 AM IST
ക്യാപ് അറ്റ് കാമ്പസ് കാൻസർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മാമ്മൂട് സെന്റ് ഷന്താൾ ഹൈസ്കൂളിൽ ഗൈഡിന്റെ ആഭിമുഖ്യത്തിൽ കേശദാനവും ബോധവത്കരണ ക്ലാസും നടത്തി.
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂൾ ഗൈഡിംഗ് അംഗങ്ങളാണ് കേശദാനത്തിനായി മുന്നോട്ടുവന്നത്. ദീപിക ഡിഎംഡി താർസിസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗൈഡിംഗ് ഇൻ–ചാർജ് ആൻസി മേരി ജോൺ, സിസ്റ്റർ ജാസ്മിൻ, സിസ്റ്റർ മാർഗരറ്റ് കുന്നംപള്ളി, പിടിഎ പ്രസിഡന്റ് ഡി. സുരേഷ്, സിസ്റ്റർ ടെസി ആറ്റുമാലി, കെ.ജി. ഗായത്രി എന്നിവർ പങ്കെടുത്തു.