കാൻസറിനെതിരേ പോരാട്ടം ഉജ്വലമാക്കി ക്യാപ്@കാമ്പസ് ഒന്നാംഘട്ടം പിന്നിട്ടു
കാൻസറിനെതിരേ പോരാട്ടം ഉജ്വലമാക്കി ക്യാപ്<font face=verdana size=2>@</font>കാമ്പസ് ഒന്നാംഘട്ടം പിന്നിട്ടു
കോട്ടയം: കേരള സമൂഹത്തിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന കാൻസർ രോഗത്തിനെതിരേയുള്ള പോരാട്ടത്തിനും ബോധവത്കരണത്തിനും ആവേശം പകർന്നു ക്യാപ്@കാമ്പസ് പദ്ധതി 100 ദിനങ്ങൾ പിന്നിട്ടു. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും സംയുക്തമായി കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കിയ ക്യാപ്@കാമ്പസ് പദ്ധതിക്കു വൻ വരവേൽപ്പാണു കേരളത്തിൽ ലഭിച്ചത്. 100 ദിനങ്ങൾ പിന്നിട്ടപ്പോൾ 60ലേറെ സ്കൂളുകളിലും കോളജുകളിലുമുള്ള കാൽലക്ഷത്തിലേറെ വിദ്യാർഥികൾ ബോധവത്കരണ പരിപാടികളിൽ കൈകോർത്തു.

കാൻസർ ബോധവത്കരണ രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താത്പര്യമുള്ള, വിവിധ കോളജുകളിലെ സോഷ്യൽവർക്ക്, സൈക്കോളജി, നേഴ്സിംഗ് ബിരുദധാരികളായ 400ൽപരം പേർക്കു വിദഗ്ധ പരിശീലനം നൽകി. പ്രമുഖ കാൻസർരോഗ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ഡോ. ആരതി, ഡോ.സൂസൻ, ഡോ.സുരേഷ്കുമാർ, ഡോ. വിജയൻ, സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ സന്തോഷ് അറയ്ക്കൽ, അനീഷ് മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘമാണു വിവിധ സ്ഥലങ്ങളിൽ പരിശീലന പരിപാടികൾക്കു നേതൃത്വം നൽകിയത്.

ഒക്ടോബർ 13 മുതൽ ആരംഭിച്ച രണ്ടാംഘട്ടത്തിൽ സ്കൂൾ, കോളജ് തലത്തിൽ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടികൾ കൂടാതെ അധ്യാപകർക്കും മാതാപിതാക്കൾക്കുമായുള്ള ബോധവത്കരണ പരിപാടികൾ, റോഡ് ഷോ, ക്ലാസ് തലത്തിലുള്ള ചർച്ചകൾ, ക്ലാസുകൾ, വിവിധ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ഡിസ്കഷൻ ക്യാമ്പുകൾ, ആരോഗ്യ മേളകൾ, തുടങ്ങി നിരവധി പരിപാടികളാണു ക്രമീകരിച്ചിരിക്കുന്നത്, കൂടാതെ ക്യാപ്@കാമ്പസിന്റെ ഭാഗമായി എംജി യൂണിവേഴ്സിറ്റിയിലെ 100ൽപരം കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അതാതു കോളജുകളിൽ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കും. യൂണിറ്റുകൾ ദത്തെടുത്തിരിക്കുന്ന ഗ്രാമത്തിലെ സ്കൂളുകളിലും കാൻസർ ബോധവത്കരണ പദ്ധതി നടപ്പിലാക്കും.


ജൂലൈ 26ന് തിരുവനന്തപുരം ക്രൈസ്റ്റ് സ്കൂളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ക്യാപ്@കാമ്പസിന്റെ ലോഗോ നടൻ മമ്മൂട്ടി പ്രകാശനംചെയ്തു.

ക്യാപ്@കാമ്പസുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കാളിയാവാനും വിവിധ പദ്ധതികൾ നടപ്പിലാക്കാനുമുള്ള സഹായങ്ങൾക്കുമായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. Mob: 9496464118, 9446835013 കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും www.hatindia.com.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.