ദീപിക, സർഗക്ഷേത്ര, മേളം ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നടത്തുന്ന കാൻസർ ബോധവത്കരണ പദ്ധതിയായ "ക്യാപ് @ കാന്പസിനു പത്താമുട്ടം സെന്‍റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളജിൽ തുടക്കമായി. മേളം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ പത്മശ്രീ കുര്യൻ മേളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.

സഹജീവികളോടുള്ള പരിഗണന ജീവിതത്തിൽ പോസിറ്റിവ് ഊർജം വിതക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിൽ സ്ട്രെസ് ഒഴിവാക്കിയാൽ പകുതി രോഗങ്ങൾ ഒഴിവാക്കാം. കാൻസർ ബാധിതരോടുള്ള നമ്മുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ബിനു അരീക്കൽ ബോധവത്കരണ ക്ലാസ് നയിച്ചു.


സർഗക്ഷേത്ര കൾച്ചറൽ അക്കാദമി ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം മുഖ്യ പ്രഭാഷണം നിർവഹിച്ചു. സെന്‍റ് ഗിറ്റ്സ് ഡയറക്ടർ തോമസ് ടി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എം സി ഫിലിപ്പോസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലഫ്. കേണൽ. ജോൺ ജേക്കബ്, സെന്‍റ് ഗിറ്റ്സ് ഗവേണിംഗ് കൗൺസിൽ അംഗം മിനി പുന്നൂസ് , ക്യാപ് കോർഡിനേറ്റർ ഫ്രാൻസിസ് അഗസ്റ്റിൻ ജോസഫ് , സ്റ്റുഡന്‍റ്സ് യൂണിയൻ വൈസ് ചെയർപേഴ്‌സൻ എൽമ ജയിംസ് എന്നിവർ പ്രസംഗിച്ചു.