ആതിഥ്യമര്യാദ -ഭാരതീയ വീക്ഷണം
Thursday, July 27, 2017 4:43 AM IST
"പ്രീതനായുള്ളോരു സുഗ്രീവനന്നേര-
മാദരപൂർവമുത്ഥായ സംസംഭ്രമം'
ശ്രീരാമലക്ഷ്മണൻമാർ ശത്രുക്കളല്ല മിത്രങ്ങളാണെന്നു മനസിലാക്കിയ സുഗ്രീവൻ അതിഥികളെ എങ്ങനെ ആദരിക്കണം എന്ന സംഭ്രമത്തിലായി. തളിരിലകൾ പറിച്ച് ശ്രീരാമന് ഇരിക്കാൻ ഇരിപ്പിടമുണ്ടാക്കി. ലക്ഷ്മണനാകട്ടെ സുഗ്രീവനെയും അതേ രീതിയിൽ തന്നെ ആദരിക്കുന്നു. ആതിഥ്യമദ്യാരയിൽ ദുഃഖം മറന്ന് എല്ലാവരും സന്തോഷചിത്തരാകുന്നു.
വസ്തുതകൾ മനസിലാക്കിയ സുഗ്രീവന്റെ വാക്കുകൾ അത്യന്തം ആഹ്ലാദത്തോടെ മാത്രമേ കേൾക്കാൻ സാധിക്കു.
"ശത്രുവിനാശത്തിനടിയനൊരു
മിത്രമായ് വേല ചെയ്യും തവാജ്ഞയാൽ'
മേൽ വിവരിച്ച രണ്ടു സന്ദർഭങ്ങളിലും ഭാരതീയരുടെ ആതിഥ്യമര്യാദ പ്രകടമാകുന്നുണ്ട്. ലോകം ഇന്നും സ്നേഹ ബഹുമാനാദികളിൽ വീക്ഷിക്കുന്നത് ഭാരതത്തെ തന്നെ. ആതിഥ്യമര്യാദയിൽ ഭാരതീയ വീക്ഷണം ലോകശ്രദ്ധയാകർഷിക്കുന്നു. തൈതിരിയോപനിഷത്തിലെ "അതിഥി ദേവോ ഭവ' എന്ന മന്ത്രം ഇന്നും ലോകമനസുകളിൽ തങ്ങിനിൽക്കുന്നു. സുഗ്രീവാദികളുടെ ഈ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന്റെ ഉത്തമ മാതൃകയെ കാണിക്കുന്നു.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ