സ്നേഹം കൊണ്ട് ലോകം കീഴടക്കാം
Wednesday, August 9, 2017 11:16 PM IST
"മദ് ബാണമേറ്റു രണാന്തേ മരിച്ചൊരു
കുർബ്ബുരാധീശ്വനിതറ്റിതുപാപങ്ങൾ
വൈരവുമാ മരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ'
ഈ ലോകത്തിൽ ഇവനെപോലെ പാപം ചെയ്തവർ ഈ ഭൂമിയിൽ വേറെയില്ല. ഇവനെ സംസ്കരിക്കാൻ ഞാനില്ല എന്ന് വിഭീഷണൻ പറഞ്ഞതിന് ശ്രീരാമന്റെ ഉത്തരമാണിത്. എന്റെ ശരമേറ്റ് പടക്കളത്തിൽ മരിച്ചുവീണ രാക്ഷസരാജാവായ രാവണന്റെ പാപങ്ങളെല്ലാം നശിച്ചിരിക്കുന്നു. ഏത് തരത്തിലുള്ള വിരോധമായാലും അത് മരണംവരെ മാത്രമേ കാണുകയുള്ളു.
നാം ഓർത്തുവയ്ക്കേണ്ട വാക്കുകൾ. തനിക്ക് ഇത്രയധികം ദുഃഖങ്ങളും ദുരിതങ്ങളും നൽകിയ രാവണന് ശ്രീരാമൻ നൽകിയ ബഹുമാനം എത്രയെന്ന് ഈ വാക്കുകളിൽ കൂടി കാണാം. സ്നേഹത്തിന്റെ, ധർമത്തിന്റെ, മര്യാദയുടെ മൂർത്തീഭാവമാണ് ശ്രീരാമചന്ദ്രൻ. അതുകൊണ്ടു തന്നെ സ്നേഹം കൊണ്ട് മനുഷ്യമനസിനെ സ്വാധീനിച്ച മറ്റൊരു കഥാപാത്രത്തെ കാണുക പ്രയാസം തന്നെ. ലോകം കീഴടക്കാൻ സ്നേഹം മതി എന്ന മഹത് വാക്യം നമുക്ക് മനസിലേറ്റാം. തനിക്കും ലോകത്തിനും നൻമയ്ക്കായി, സന്തോഷത്തിനായി, ഒരുവിൽ പുരുഷാർഥം കൈവരിക്കാനായ്.
സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ