പമ്പയില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങി
Sunday, November 26, 2017 2:02 AM IST
പമ്പയില്‍ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങി. ഇന്ത്യയില്‍ എവിടെ നിന്നും എവിടേക്കും ഈ കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. തത്കാല്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ കഴിയും. പമ്പാ ആഞ്ജനേയ ഓഡിറ്റോറിയത്തിനടുത്തു ധനലക്ഷ്മി ബാങ്കിനരികിലുളള ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലാണ് റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥിതി ചെയ്യുന്നത്.
രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് റിസര്‍വേഷന്‍ സമയം. ശബരിമല തീർഥാടകരുടെ സൗകര്യാർഥം ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കർണാടക എന്നീ ദക്ഷിണേന്ത്യന്‍ തലസ്ഥാനങ്ങളിലേയ്ക്ക് സ്പെഷല്‍ ട്രെയിനുകളുമുണ്ട്. റിസര്‍വേഷന്‍ ചെയ്യുന്നതിനൊപ്പം ട്രെയിന്‍ യാത്രാസമയവിവരവും പമ്പാ റയില്‍വേ കൗണ്ടറിൽ ലഭ്യമാകുമെന്ന് സൂപ്പര്‍വൈസര്‍ എം.വി.ബിജു അറിയിച്ചു.