ഭക്ഷണസാധനങ്ങള്‍ അടച്ചുസൂക്ഷിക്കാത്തവര്ക്കെതിരേ കര്‍ശന നടപടി
Thursday, November 30, 2017 7:29 AM IST
ശബരിമല സന്നിധാനത്ത് ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തില്‍ സന്നിധാനത്തെ വിവിധഭാഗങ്ങില്‍ നടത്തിയ പരിശോധനയില്‍ തണ്ണിമത്തന്, കക്കിരി തുടങ്ങിയവയും ലഘു ഭക്ഷണശാലകളില്‍ വട മുതലായവയും തുറന്നു വച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന താക്കീത് നല്കി.
തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജിത്ത്, കെ. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.