ബസുകൾ പാർക്ക് ചെയ്യാൻ വനംവകുപ്പിന്റെ അനുമതി
Monday, December 4, 2017 8:10 AM IST
പന്പ ബസ്സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിന് വനംവകുപ്പ് ക്രമീകരണം ഒരുക്കുമെന്ന് മന്ത്രി കെ.രാജു. ശബരിമലയിലെ തിരക്ക് വർധിക്കുന്പോൾ കരുതൽശേഖരമായി മുപ്പതിലധികം ബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലം ഈവർഷം വനംവകുപ്പ് വിട്ടുകൊടുത്തിരുന്നില്ല. ഇതു വിവാദമായിരുന്നു. രാഷ്ട്രദീപികയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇന്നലെ വൈകുന്നേരം വനംവകുപ്പിന്റെ ഓഫ്റോഡ് ആംബുലൻസിന്റെ ഉദ്ഘാടനവേദിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യോഗത്തിൽ ദേവസ്വംബോർഡ് മെംബർ കെ.രാഘവൻ പങ്കെടുത്തു.