ഇനി പടിപൂജ ബുക്ക് ചെയ്ത് നടത്തണമെങ്കിൽ 2034 വരെ കാത്തിരിക്കണം
Wednesday, December 6, 2017 8:46 AM IST
ശബരിമലയിലെ ഏറ്റവും ശ്രേഷ്ഠമായ വഴിപാടായ പടിപൂജയ്ക്ക് 2034 വരെ ഭക്തർ ബുക്കു ചെയ്തുകഴിഞ്ഞു. 2034 നവംബർ മാസത്തിൽ മാത്രമേ ഇനി പടിപൂജയ്ക്ക് ഒഴിവുള്ളൂ. മണ്ഡലമകര വിളക്ക് കാലത്തെ തീർഥാടകരുടെ തെരക്ക് കണക്കിലെടുത്ത് ഈ കാലയളവിൽ പടിപൂജ നടത്താറില്ല.
മാസപൂജകൾക്കായി ക്ഷേത്രനട തുറക്കുന്ന അഞ്ചുദിവസങ്ങളിലും വിഷു, ഓണം തുടങ്ങിയ വിശേഷദിവസങ്ങളിലുമാണ് പടിപൂജ നടത്തുന്നത്. 75,000 രൂപയാണ് ചെലവ്. പടിപൂജ ബുക്കു ചെയ്യുന്ന അവസരത്തിൽ മുൻകൂറായി ദേവസ്വംബോർഡിൽ അടയ്ക്കുകയും വേണം.