കൊതുക് നശീകരണം: ഫോഗിംഗ് നടത്തി
Thursday, December 7, 2017 8:46 AM IST
കൊതുക് നശീകരണത്തിന്റെ ഭാഗമായി ആരോഗ്യവിഭാഗം സന്നിധാനത്ത് വിവിധഭാഗങ്ങളില്‍ സ്പ്രേയിഗും ഫോഗിംഗും നടത്തി. പാണ്ടിത്താവളം, പോലീസ് മെസ്, ബാരക്ക് പരിസരം എന്നിവിടങ്ങളിലാണ് ഫോഗിംഗ് നടത്തിയത്. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ സന്നിധാനത്ത് കൊതുക് പെരുകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി.
കൊതുക് വളരാനുള്ള സാധ്യതയുള്ള ഭാഗങ്ങളില്‍ കൊതുക് നശീകരണ നടപടികള്‍ നേരത്തേ നടത്തിയിരുന്നു. വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ സഹകരണത്തോടെയായിരുന്നു ഫോഗിംഗ്. സന്നിധാനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബെന്നി സി അയ്യഞ്ചിറ, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മധുസൂദനന്‍നായര്‍, വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.