ഉരക്കുഴി ഭാഗത്ത് കടുവയുടെ സാന്നിധ്യം
Thursday, December 7, 2017 8:55 AM IST
ശബരിമലയിൽ കടുവയുടെ സാന്നിധ്യം. ഇന്നു പുലർച്ചെ 1.30 ന് വനപാലകർ പട്രോളിംഗ് നടത്തുന്പോഴാണ് സന്നിധാനത്തെ ഉരക്കുഴി ഭാഗത്ത് കടുവയുടെ കാൽപാദം കണ്ടത്.
ഇവിടെ അടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ നിന്നിരുന്ന സുരക്ഷാസേനാംഗങ്ങളാണ് കടുവയെ കാണുകയും അവർ വിവരം ശബരിമലയിലെ വനംവകുപ്പിന്റെ കൺട്രോള് റൂമിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പട്രോളിംഗ് നടത്തിയിരുന്ന വനപാലകസംഘം സ്ഥലത്തെത്തി കടുവയുടെ കാൽപാദമാണെന്ന് സ്ഥിരീകരിച്ചു.