ശബരിമല തീർഥാടകർക്ക് ഫെഡറൽ ബാങ്ക് വക തുണി സഞ്ചി
Friday, December 8, 2017 9:11 AM IST
പ്ലാസ്റ്റിക് വിമുക്ത ശബരിമലയെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി ഫെഡറൽബാങ്ക്. ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ പങ്കാളിയായത്. ഇതേവരെ ഒരുലക്ഷത്തിലധികം തുണി സഞ്ചികൾ ബാങ്ക് വിതരണം ചെയ്തു.
പന്പയിലെ പ്രത്യേക കൗണ്ടർ മുഖേനയാണ് വിതരണം. പന്പയിലെത്തുന്ന തീർഥാടകരുടെ പക്കലുള്ള പ്ലാസ്റ്റിക് ബാഗുകൾ വാങ്ങി പകരം തുണി സഞ്ചി സൗജന്യമായി നൽകും. തീർഥാടനകാലം മുഴുവൻ പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടർ പ്രവർത്തിക്കുമെന്ന് റീജിയണൽ മേധാവി സി.എസ്. ഹരീഷ് അറിയിച്ചു. ബാങ്കിന്റെ രണ്ട് എടിഎമ്മുകളും പന്പയിൽ പ്രവർത്തിക്കുന്നുണ്ട്.