ശബരിമലയിൽ തീർഥാടക പ്രവാഹം
Friday, December 8, 2017 9:12 AM IST
ശബരിമലയിൽ തിരക്ക്. ഇന്നലെ വൈകിട്ട് നാലിന ്അരംഭിച്ച ഭക്തരുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്. തീർഥാടനകാലം ആരംഭിച്ചതിനുശേഷം ഇത്രയധികം തിരക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. വരുംദിവസങ്ങൾ അവധിയായതിനാൽ തിരക്ക് വർധിക്കാൻ സാധ്യത ഏറെയാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അന്യസംസ്ഥാനത്തുനിന്നും ശബരിമല തീർഥാടനം പ്രമാണിച്ച് സ്പെഷൽ ട്രെയിനുകൾ ഉള്ളതിനാലാണ് തിരക്ക് വർധിച്ചതെന്ന് അധികൃതർ പറഞ്ഞു.