തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ദാഹജലമേകി ദേവസ്വം ബോര്‍ഡ്
Thursday, December 14, 2017 9:11 AM IST
ദേവസ്വം ബോര്‍ഡ് നല്കുന്ന ഔഷധ ജലവിതരണം ദാഹിച്ചെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്നു. ചുക്ക്, രാമച്ചം, പതിമുഖം തുടങ്ങിയവ തിളപ്പിച്ചാറ്റിയാണ് കുടിക്കാനായി നല്‍കുന്നത്. ചൂട്, പൊടി, ക്ഷീണം എന്നിവ അകറ്റുന്നതിന് ഈ ഔഷജലം ഏറെ ഗുണപ്രദമാണെന്ന് ആയിരങ്ങള്‍ അനുഭവം പങ്കിടുന്നു.
ശരംകുത്തിയില്‍ നിര്‍മിച്ച പ്രത്യേക പ്ലാന്റിലാണ് വെള്ളം തിളപ്പിക്കുന്നത്. 1500 ലിറ്റര്‍ വ്യാസമുള്ള ബോയിലറില്‍ ഔഷധം കിഴികെട്ടിയിട്ടാണ് കുടിവെള്ളം തയാറാക്കുന്നത്. ഇത്തരത്തില്‍ തയാറാക്കുന്ന വെള്ളം 1000 ലിറ്റര്‍ വ്യാസമുള്ള ചെറിയ ടാങ്കിലേക്ക് മാറ്റും ഇവിടെ നിന്നും പൈപ്പിലൂടെ വിവിധ കുടിവെള്ള വിതരണ കൗണ്ടറിലേക്ക് എത്തിക്കും. ശരംകുത്തിയില്‍ നിന്നും സന്നിധാനം വരെയുള്ള 30 ഓളം കൗണ്ടറുകളിലെത്തിക്കും. ഇവിടെ ദാഹജലം വിതരണം ചെയ്യുന്നതിനായി 400 ല്‍ അധികം ജീവനക്കാര്‍ ഉണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഔഷജല വിതരണത്തിന് തീര്‍ഥാടകര്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണുള്ളത്.