ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു
Friday, December 15, 2017 4:32 AM IST
മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിയോഗം ചേര്‍ന്നു. സമിതി ചെയര്മാന് ജസ്റ്റിസ് എസ്. സിരിജഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്‍, സ്വദേശി ദര്ശന് സ്കീം പ്രകാരമുള്ള നിര്‍മാണ പദ്ധതികള്‍ എന്നിവ സംബന്ധിച്ച നടപടികളുടെ പുരോഗതി അവലോകനം ചെയ്തു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം കമ്മീഷ്ണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, അഡിഷണല്‍ ഡിഐജി സുദേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. കെ. ഭരദ്വാജ്, ചീഫ് എന്‍ജിനീയര്‍മാരായ വി. ശങ്കരന് പോറ്റി, ജി എല്‍ വിനയകുമാര്‍, ജി മോഹനനാഥ പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമിതിയംഗങ്ങള്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.