1,400 അംഗ പോലീസ് സേന സന്നിധാനത്തു ചുമതലയേറ്റു
Thursday, December 21, 2017 8:39 AM IST
മണ്ഡലപൂജവരെ നിയോഗിക്കപ്പെട്ട പോലീസ് അയ്യപ്പന്മാരുടെ പുതിയ ബാച്ച് ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചു. 1400 പോലീസുകാരാണ് ഇന്നലെ പുതിയതായി സന്നിധാനത്ത് ജോലിയില്‍ പ്രവേശിച്ചത്. കൂടാതെ 13 ഡിവൈഎസ്പിമാര്‍, 33 സിഐമാര്‍, 115 എസ്ഐമാര്‍ എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.
എസ്എസ്ബിയില്‍ നിന്നുള്ള 127 പേര്, ആര്‍എഎഫിന്റെ 150പേര് തുടങ്ങി വിവിധസേനാ വിഭാഗങ്ങളിലായി സന്നിധാനത്ത് ഇപ്പോള്‍ 2250 പേര് പ്രവര്‍ത്തിക്കുന്നു. പുതിയസേനയെ സ്പെഷല്‍ ഓഫീസര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുഡന് അഭിവാദ്യം ചെയ്തു. മണ്ഡലകാലം പോലീസ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോലിസമയത്ത് മൊബൈല്‍ഫോണ്‍ ഉപയോഗം പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥനായ ആദിത്യ, അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ വി. സുരേഷ്കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് സി. വി. പാപ്പച്ചന് എന്നിവരും മറ്റ് ഉന്നതപോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.