തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ കോംപ്ലക്സ് കൂടി ഉപയോഗിക്കും
Thursday, December 21, 2017 8:41 AM IST
സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കേറുന്ന സാഹചര്യങ്ങളില്‍ നിയന്ത്രണത്തിന്റെ ഭാഗമായി ക്യൂ കോംപ്ലക്സ് ഉപയോഗിക്കുമെന്ന് സ്പെഷല്‍ ഓഫീസറായി ചാര്‍ജെടുത്ത കോറി സഞ്ജയ്കുമാര്‍ ഗുരുഡിന് പറഞ്ഞു. ശരംകുത്തി മുതല്‍ യൂടേണ്വരെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഇത് ഉപയോഗപ്പെടുത്തും.
ഇത്തവണ പുതുതായി ജീപ്പ് റോഡ് ജംഗ്ഷനില്‍ ഒരു ഡിവൈഎസ്പിയെ നിയോഗിച്ചു. മണ്ഡലപൂജയോടടുത്ത മൂന്ന്, നാല് ദിവസം പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍ ഏറെ സജ്ജമായിരിക്കും. പോലീസ് ഏത് അടിയന്തര സാഹചര്യങ്ങളേയും നേരിടാന്‍ സജ്ജമാണെന്ന് സഞ്ജയ്കുമാര്‍ പറഞ്ഞു. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസും സഹായത്തിന് സന്നിധാനത്തുണ്ട്. ആവശ്യംവരുന്ന സ്ഥലങ്ങളിലെല്ലാം അധിക പോലീസിനെ വിന്യസിപ്പിക്കും.
പതിനെട്ടാംപടി, മാളികപ്പുറം, വടക്കേനട എന്നിവിടങ്ങളില്‍ പോലീസ് കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥന് ആദിത്യ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.