ശബരിമലയിൽ തിരക്കേറി
Friday, December 22, 2017 2:23 AM IST
മണ്ഡലകാലം 26ന് അവസാനിക്കാനിരിക്കെ ശബരിമലയിൽ അഭൂതപൂർവമായതിരക്ക്. ബുധനാഴ്ച രാത്രി മരക്കൂട്ടം മുതൽ സന്നിധാനം വരെ ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.
ദർശനം വേഗത്തിലാക്കാനും സുരക്ഷിതമാക്കാനും പോലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവധി ദിവസങ്ങൾ വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്കേറും.