വരുമാനം 203 കോടി കവിഞ്ഞു
Sunday, January 7, 2018 5:09 PM IST
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട തുറന്ന് 46 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ വരുമാനം 203 കോടി കവിഞ്ഞു.
ശബരിമലയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും വരുമാനം ലഭിക്കുന്നത്. അന്നദാന മണ്ഡപത്തിലേക്ക് കഴിഞ്ഞ വർഷം 76 ലക്ഷം രൂപ കിട്ടിയ സ്ഥാനത്ത് ഈ വർഷം 1.60 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്.
അന്നദാന മണ്ഡപത്തെ തീർഥാടകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സംഭാവനയോടൊപ്പം അന്നദാനത്തിനുവേണ്ട അരി, പച്ചക്കറി തുടങ്ങിയവയും ഭക്തർ സംഭാവനയായി നല്കുന്നുണ്ട്.