തിരക്ക്: കുട്ടികള്‍ കൂട്ടംതെറ്റാതിരിക്കാന് ജാഗ്രതവേണം
Friday, January 12, 2018 12:06 PM IST
ശബരിമല: മകരവിളക്ക് ദര്‍ശനത്തിനുള്ള തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കുട്ടികള്‍ കൂട്ടം തെറ്റാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് അഗ്നിസുരക്ഷാസേന അറിയിച്ചു.
കുട്ടികളുടെ പേരും വിലാസവുമടങ്ങുന്ന തിരിച്ചറിയല്‍രേഖ ടാഗുകളായി കുട്ടികളെ ധരിപ്പിക്കാന്‍ തീര്‍ഥാടകര്‍ ശ്രദ്ധിക്കണം. തിക്കിലും തിരക്കിലും ഒറ്റപ്പെട്ടാല്‍ ഉടന്‍തന്നെ കുട്ടികളെ ഒപ്പം വന്നവര്‍ക്കരികില്‍ എത്തിക്കാന്‍ ഇത് സഹായകമാകുമെന്ന് ഫയര്‍ ആൻഡ് റെസ്ക്യൂ സന്നിധാനം സ്പെഷല്‍ ഓഫീസര്‍ ടി. രജീഷ് അഭിപ്രായപ്പെട്ടു.