ക്യാപ് @ കാന്പസിൽ പങ്കുചേർന്ന് കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
Friday, January 12, 2018 1:14 PM IST
ദീപികയും സർഗക്ഷേത്രയും മെഡിമിക്സും ചേർന്ന് കേരളത്തിലെ സ്കൂൾ കോളജ് തലത്തിൽ നടത്തിവരുന്ന ക്യാപ് @ കാന്പസിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പങ്കു ചേർന്നു.
ക്യാപ്@കാന്പസിന്റെ ഭാഗമായി എസ്പിസി യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ കോട്ടയം എക്സൈസ് ഡിപ്പാർട്ട്മെന്റ് വിമുക്തിയുടെ സഹകരണത്തോടെ സ്കൂളിൽ ലഹരിയും കാൻസറും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും, പുകവലി, മദ്യപാനം, വെറ്റിലമുറുക്ക്, പാൻ ഉത്പന്നങ്ങൾ, ശുചിത്വമില്ലായ്മ, ദീർഘനാളായി ഉണങ്ങാത്ത മുറിവുകൾ എന്നിവയും മൂലമാണു വായിൽ കാൻസർ വരുന്നതെന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ് ചൂണ്ടിക്കാട്ടി.എസ് പി സി കേഡറ്റ് മിന്നു ബിജു സ്വാഗതം പറഞ്ഞു. എസ്പിസി കമ്യൂണിറ്റി പോലീസ് ഓഫീസർ റോജി റോസ് മാത്യുവും എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർ രാധാകൃഷ്ണനും ആശംസ അർപ്പിച്ചു. എസ്പിസി കേഡറ്റ് അനന്തലക്ഷ്മി നന്ദി പറഞ്ഞു.